Welcome to
Jamia Sa-adiya Arabiya

ജാമിഅ: സഅദിയ്യ: അറബിയ്യ:

കാസറകോഡ് ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ തെക്കുമാറി മേല്‍പറമ്പ്, ദേളി, സഅദാബാദില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ വൈജ്ഞാനിക യൂനിവേഴ്‌സിറ്റിയാണ് ജാമിഅ: സഅദിയ്യ: അറബിയ്യ:
    1971 ഏപ്രില്‍ 28 നാണ് സഅദിയ്യയുടെ ജനനം. ഉദാര മനസ്‌കനും ദീനീ സ്‌നേഹിയുമായിരുന്ന മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നിരന്തര ആവശ്യ പ്രകാരം അദ്ദേഹത്തിന്റെ വസതിയില്‍ നടത്തി വന്നിരുന്ന ദര്‍സ്, സമസ്ത കണ്ണൂര്‍- കാസര്‍കോഡ് ജില്ലാ കമ്മിറ്റി നടത്തി വന്നിരുന്ന ബോര്‍ഡിംഗ് മദ്രസയുമായി സമന്വയിപ്പിച്ച് 1979- ല്‍ ബഹുമുഖ പദ്ധതികളോടെ സമ്പൂര്‍ണ്ണമായൊരു യൂനിവേഴ്‌സിറ്റിയാക്കി മാറ്റിയെടുത്തു. മഹാ മനസ്‌കനായ കല്ലട്ര 5 ഏക്കര്‍ സ്ഥലം ദേളിയിലും കാസര്‍കോഡ് ഫിര്‍ദൗസ് ബസാറും സ്ഥാപനത്തിന് നല്‍കി. ഇപ്പോള്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ സാദാത്തുക്കളും  ഉലമാ- ഉമറാക്കളും അടങ്ങിയ ഒരു കരുത്തുറ്റ നേതൃത്വം സഅദിയ്യക്കുണ്ട്.
    ഇന്ന്, വിശാലമായ 50  ഏക്കര്‍ സ്ഥലത്ത് 25 ഓളം സ്ഥാപനങ്ങളിലായി 5000 ഓളം വിദ്യാര്‍ത്ഥികളും 500 ഓളം ജീവനക്കാരുമായി സഅദിയ്യ: വിജ്ഞാന വഴിയില്‍ ജൈത്ര യാത്ര തുടരുന്നു. കാസര്‍കോഡ് ഫിര്‍ദൗസ് ബസാറിലെ സഅദിയ്യ: ലോഡ്ജ് മാത്രമാണ് ഇപ്പോഴുളള സ്ഥിര വരുമാന മാര്‍ഗ്ഗം . ഇതേ ഉദ്ധേശ്യത്തോടെ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ദേശീയ പാതയോരത്ത് സഅദിയ്യ: സെന്ററിന്റെ പണി പുരോഗമിച്ച് വരുന്നു. ഉദാര മതികളായ ദീനീസ്‌നേഹികളുടെ സഹായ സഹകരണങ്ങളാണ് സഅദിയ്യയുടെ ഏക മൂലധനം.   
    


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

- 31 ഡിസംബറ് 2011

സഅദിയ്യയുടെ ചാരിറ്റി (കാരുണ്യ) മേഖല വിസ്തൃതമാണ്. പിതാവിന്റെ വാത്സല്യം ലഭിക്കാത്ത അനാഥകളായ ആണ്‍ - പെണ്‍ മക്കള്‍ക്ക് പഠനത്തോടൊപ്പം താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ നല്‍കി ബിരുദവും ബീരുദാനന്തര ബിരുദവും ഇഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍, ടൈപ്പ് റൈറ്റിംഗ്, ടൈലറിംഗ്, ഡ്രൈവിംഗ്, തുടങ്ങിയ തൊഴില്‍ പരിശീലനവും എം. ബി. ബി. എസ് അടക്കമുളള ഉന്നത വിദ്യാഭ്യാസവും നല്‍കി സമൂഹത്തിന്റെ0 ഉന്നത ശ്രേണിയിലെത്തിക്കുന്ന അനാഥ - അഗതി മന്ദിരങ്ങള്‍,  പ്രായമെത്തിയ അനാഥപെണ്‍ കുട്ടികളുടെ വിവാഹ ചിലവടക്കം വഹിക്കുന്ന ബനാത്ത് യതീംഖാന, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ - ശരീഅത്ത് - കോളേജുകളിലൂടെ തികച്ചും സൗജന്യമായി സമൂഹത്തിലെ സാധുക്കളെയും സാധാരണക്കാരെയും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കെത്തിക്കുന്നു. പുറമെ തഖസ്സുസി (ബിരുദാനന്തര ബിരുദം) ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനം സാമ്പത്തിക സഹായം നല്‍കി വരുന്നു. നിരവധി പേര്‍ക്ക് ജോലി നല്‍കുന്നതിലൂടെ നൂറു കണക്കിന് കുടുംബങ്ങളാണ് സഅദിയ്യയിലൂടെ ജീവിക്കുന്നത്.
    ആതുര സേവന രംഗത്ത് ജില്ലയിലെ തലയെടുപ്പുളള, ആധുനിക ചികിത്സാ സജ്ജീകരണങ്ങളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ബ്ലഡ് ഡോണേഴ്‌സ് ഫോറം തുടങ്ങിയവ രോഗികള്‍ക്ക് ആശ്വാസകരമായ സംരഭങ്ങളാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം സഅദിയ്യ: ഓരോ വര്ഷവും അരകോടിയോളം രൂപ ചിലവഴിക്കുന്നു.
    

Thajul Ulama Sayid
Abdul Rahman Al Bukhari

(President)


Sayid K.S Attakoya
Thangal Kumbol

(Gen. Secretary)


Noorul Ulama M.A
Abdul Khadir Musliyar

(Gen. Manager)

വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ ബുര്‍ദാ മജിലിസ് 22 ന്
- 19 ഫെബ്റുവരി 2012

കാസറഗോഡ്: സഅദിയ്യ: മീലാദ് കാമ്പയിന്റെ ഭാഗമായി നടന്നു വരുന്ന ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ച് ഈ മാസം 22 ബുധനാഴ്ച്ച വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ വിപുലമായ ബുര്‍ദാ മജ്‌ലിസ് സംഘടിപ്പിക്കുന്നു.

മയ്യിത്ത് നിസ്‌ക്കരിക്കാന്‍ അഭ്യര്‍ത്ഥന
- 16 ഫെബ്റുവരി 2012

ദേളി: സമസ്ത സെക്രട്ടറിയും. സഅദിയ്യ: വൈസ് പ്രസിഡന്റുമായ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ ഭാര്യ സൈനബ ഹജ്ജുമ്മയുടെ പേരില്‍ മയ്യിത്ത് നിസ്‌ക്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജാമിഅ: സഅദിയ്യ; ജനറല്‍ സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും, ജനറല്‍ മാനേജരും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റുമായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

പ്രവാചക സന്ദേശങ്ങള്‍ ലോക സമാധാനത്തിന് ഉപയുക്തം
- 16 ഫെബ്റുവരി 2012

ദേളി : വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹാധ്യാപനങ്ങള്‍ ആധുനിക ലോകത്ത് പോലും സമാധാന സംസ്ഥാപനത്തിന് ഉപയുക്തമാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്ക റി സ്‌കൂള്‍വാര്‍ഷികവും മീലാദ് കോണ്‍ഫ്രന്‍സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.