ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
31 ഡിസംബറ് 2011
സഅദിയ്യയുടെ ചാരിറ്റി (കാരുണ്യ) മേഖല വിസ്തൃതമാണ്. പിതാവിന്റെ വാത്സല്യം ലഭിക്കാത്ത അനാഥകളായ ആണ്‍ - പെണ്‍ മക്കള്‍ക്ക് പഠനത്തോടൊപ്പം താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ നല്‍കി ബിരുദവും ബീരുദാനന്തര ബിരുദവും ഇഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍, ടൈപ്പ് റൈറ്റിംഗ്, ടൈലറിംഗ്, ഡ്രൈവിംഗ്, തുടങ്ങിയ തൊഴില്‍ പരിശീലനവും എം. ബി. ബി. എസ് അടക്കമുളള ഉന്നത വിദ്യാഭ്യാസവും നല്‍കി സമൂഹത്തിന്റെ0 ഉന്നത ശ്രേണിയിലെത്തിക്കുന്ന അനാഥ - അഗതി മന്ദിരങ്ങള്‍, പ്രായമെത്തിയ അനാഥപെണ്‍ കുട്ടികളുടെ വിവാഹ ചിലവടക്കം വഹിക്കുന്ന ബനാത്ത് യതീംഖാന, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ - ശരീഅത്ത് - കോളേജുകളിലൂടെ തികച്ചും സൗജന്യമായി സമൂഹത്തിലെ സാധുക്കളെയും സാധാരണക്കാരെയും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കെത്തിക്കുന്നു. പുറമെ തഖസ്സുസി (ബിരുദാനന്തര ബിരുദം) ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനം സാമ്പത്തിക സഹായം നല്‍കി വരുന്നു. നിരവധി പേര്‍ക്ക് ജോലി നല്‍കുന്നതിലൂടെ നൂറു കണക്കിന് കുടുംബങ്ങളാണ് സഅദിയ്യയിലൂടെ ജീവിക്കുന്നത്.
ആതുര സേവന രംഗത്ത് ജില്ലയിലെ തലയെടുപ്പുളള, ആധുനിക ചികിത്സാ സജ്ജീകരണങ്ങളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ബ്ലഡ് ഡോണേഴ്‌സ് ഫോറം തുടങ്ങിയവ രോഗികള്‍ക്ക് ആശ്വാസകരമായ സംരഭങ്ങളാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം സഅദിയ്യ: ഓരോ വര്ഷവും അരകോടിയോളം രൂപ ചിലവഴിക്കുന്നു.

Comments

shabeer malappuram