പ്രവാചക സന്ദേശങ്ങള്‍ ലോക സമാധാനത്തിന് ഉപയുക്തം

രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ റഹ്മാന്‍ ഖാന്‍
ദേളി : വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹാധ്യാപനങ്ങള്‍ ആധുനിക ലോകത്ത് പോലും സമാധാന സംസ്ഥാപനത്തിന് ഉപയുക്തമാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്ക റി സ്‌കൂള്‍വാര്‍ഷികവും മീലാദ് കോണ്‍ഫ്രന്‍സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദവും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളും ലോകത്തിന്റെ സമാധാനം കെടുത്തിയിരിക്കുകയാണ്. പല അക്രമങ്ങളും മതത്തിന്റെ ലേബളിലാണ് പുറത്ത് വരുന്നത്. പ്രവാചകര്‍ പഠിപ്പിച്ച മത നിയമങ്ങളിലൊന്നും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും നമുക്ക് കാണാന്‍ കഴിയില്ല. മനുഷ്യന്റെ എല്ലാ അവകാശങ്ങളും വക വെച്ചു കൊടുക്കുകയും മത മൈത്രിക്കും സൗഹാര്‍ദ്ദത്തിനും ഉദാത്ത മാതൃകകള്‍ കാണിക്കുകയും ചെയ്ത പ്രവാചകരുടെ ജീവിതം പഠിക്കാന്‍ തയ്യാറാവുകയാണ് നവലോകം ചെയ്യേ ത്. രാജ്യ സുരക്ഷയ്ക്കും നാടിന്റെ ക്ഷേമത്തിനും പ്രവാചകരില്‍ നിന്ന് പലതും പകര്‍ത്താന്‍ കഴിയും.
ലോകത്ത് സമാധാനപൂര്‍വ്വം നടക്കുന്ന മീലാദ് ആഘോഷങ്ങള്‍ പ്രവാചക ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ പ്രയോജനപ്പെടുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
അനുദിനം മാറ്റങ്ങള്‍ക്കു വിധേയമാകുന്ന പുതിയ ജീവിത സാഹചര്യത്തില്‍ ശാസ്ത്ര വളര്‍ച്ചയ്‌ക്കൊപ്പം ചുവട് വെക്കാന്‍ വിദ്യാര്‍ത്ഥികള്‍ കഠിനാദ്ധ്വാനം ചെയ്യണം. സഅദിയ്യ ഈ രംഗത്ത് ചെയ്യുന്ന സേവനം രാജ്യത്തിനു മാതൃകയാണ്. സമസ്ത വൈസ്. പ്രസിഡന്റ് എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട പ്രാര്‍ത്ഥന നടത്തി. സ്‌ക്കൂള്‍ മാഗസീന്‍ എന്‍. എ നെല്ലിക്കുന്നു എം. എല്‍. എ എന്‍. എ. അബൂബക്കര്‍ ഹാജിക്ക് നല്‍ക്കി പ്രകാശനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടുഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം ജില്ലാ പഞ്ചായാത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി , ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിച്ചു, സ്ഥാപനത്തിന്റെ പ്രത്യേക നിവേദനം വര്‍ക്കിംഗ് സെക്രട്ടറി എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നല്‍കി.സയ്യിദ് ഇസ്മാഈല്‍ അല്‍-ഹാദി,കെ. പി. ഹുസൈന്‍ സഅദി, ഡോ: പി. എ. അഹ്മദ് സഈദ്, സീ. ബി. ഹനീഫ് മേല്‍പറമ്പ്, ഉബൈദുല്ലാഹി സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അഹ്മദ് അശ്‌റഫ് മൗലവി ചിത്താരി, അബ്ദുല്ല ദേളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, സത്താര്‍ ഹാജി ചെമ്പരിക്ക, ഹസ്ബുല്ല തളങ്കര, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ശാഫി ഹാജി കീഴൂര്‍,അബ്ദുല്‍ഹമീദ് മൗലവി ആലംമ്പാടി,ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, ശാഫി ഹാജി കുദിര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് സിദ്ധീഖി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
കര്‍ണാടക വഖഫ്‌ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശാഫി സഅദി ബാംഗ്ലൂര്‍ അയ്യൂബ്ഖാന്‍ സഅദി കൊല്ലം തുടങ്ങിയവര്‍ മംഗലാപുരം വിമാനത്താവളത്തില്‍ റഹ്മാന്‍ഖാനെ സ്വീകരിച്ചു.




